Section

malabari-logo-mobile

കുട്ടിയെ ആക്രമിച്ച പുലി പിടിയില്‍

HIGHLIGHTS : A tiger that attacked a child visiting the Tirupati temple was caught

ചെന്നൈ:തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുട്ടിയെ ആക്രമിച്ച പുലിയെ പിടികൂടി. കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയ കൗശിക് എന്ന മൂന്ന് വയസുകരനെ പുലി കടിച്ചെടുത്ത് ഓടിയത്. ആളുകള്‍ ഒച്ചവെച്ചതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിനുള്ളിലേക്ക് പോവുകയായിരുന്നു. സാരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്.

ഈ സംഭവത്തെ തുടര്‍ന്ന് പുലിയുടെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശത്തെ രണ്ടിടങ്ങളില്‍ വനംവകുപ്പ് കെണിവെച്ചിരുന്നു. ഇതില്‍ ഒരു കെണിയിലാണ് ഇന്ന് പുലി കുടുങ്ങിയത്. പിടിയിലായ പുലിയെ എങ്ങോട്ട് മാറ്റാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. പുലിയെ പിടികൂടിയിട്ടുണ്ടെങ്കിലും വന്യമൃഗ ശല്ല്യം ഇനിയും ഉണ്ടായേക്കാമെന്ന ആശങ്കയില്‍ തന്നെയാണ് നാട്ടുകാരും ക്ഷേത്ര ജീവനക്കാരും.

sameeksha-malabarinews

വന്യ മൃഗങ്ങളുടെ ആക്രമണത്തിന്റെ സാഹചര്യത്തില്‍ ക്ഷേത്രത്തിലേക്ക് പകല്‍ സമയത്ത് മാത്രമെ ആളുകള്‍ക്ക് പ്രേവേശനമുണ്ടായിരിക്കുകയൊള്ളുവെന്നും ആളുകള്‍ ഒറ്റയ്ക്ക് അല്ലാതെ കൂട്ടമായി കാട്ടിനുള്ളിലൂടെ സഞ്ചരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!