മുണ്ടുപറമ്പില്‍ ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞു;2 പേര്‍ക്ക് പരിക്ക്

മലപ്പുറം: ടോറസ് ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് അപകടം.അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.ബൈക്ക് യാത്രികനും ലോറി ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 9.50 ഓടെയാണ് മുണ്ടുപറമ്പില്‍ വെച്ച് നിയന്ത്രണം വിട്ട ലോറി എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കിന് മുകളിലേക്ക് മറിഞ്ഞത്. ഇതോടെ ബൈക്ക് യാത്രികന്‍ ലോറിക്കുള്ളില്‍ കുടുങ്ങിപ്പോയി. ഓടിക്കൂടിയ നാട്ടുകാരം ഫയര്‍ഫോഴ്‌സും ചോര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top