Section

malabari-logo-mobile

മെസ്സി@ 36; ആഘോഷമാക്കി ആരാധകര്‍

HIGHLIGHTS : Messi @ 36; Fans celebrate

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് മുപ്പത്തിയാറം പിറന്നാള്‍. ലോകകപ്പ് നേട്ടത്തിന് ശേഷം രാജ്യാന്തര കരിയറിന്റെയും ക്ലബ് ഫുട്‌ബോളിന്റേയും അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ പിറന്നാള്‍ ദിനത്തിലും പുതിയ ക്ലബായ അമേരിക്കയിലെ ഇന്റര്‍ മിയാമിയില്‍ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായുള്ള പരിശീലനത്തിലാണ് സൂപ്പര്‍ താരം.

ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഫുട്‌ബോള്‍ ലോകം നല്‍കിയ പേരാണ് ലിയോണല്‍ മെസിയെന്ന ആരാധകരുടെ സ്വന്തം മിശിഹ. ഫുട്‌ബോള്‍ ജീവിതം അവസാനിച്ചു എന്ന് കരുതിയിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റ് കൊണ്ട് അര്‍ജന്റീനയെന്ന രാജ്യത്തിന് ലോകകിരീടം നേടികൊടുത്ത ഇതിഹാസ താരമാണ് ലയണല്‍ മെസി. ഇതിഹാസമെന്ന് വിളിക്കപ്പെടുമ്പോഴും ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിന് കേട്ട പഴികള്‍ക്ക് മെസി മറുപടി പറഞ്ഞത് ഖത്തര്‍ വേദിയായ 2022 ലെ ലോകകപ്പ് കിരീടം നേടികൊണ്ടായിരുന്നു.

sameeksha-malabarinews

അര്‍ജന്റീനയോടൊപ്പം ലോകഫുട്‌ബോളിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ക്ലബ് ഫുട്‌ബോളിന്റെ ലോകത്ത് അത്ര നല്ല കാലത്തിലൂടെയെല്ല താരം കടന്ന് പോകുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്കായി 103 ഗോളുകള്‍ നേടിയ താരം ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കായും പിഎസ്ജിക്കായും 704 ഗോളുകളാണ് താരം നേടിയത്.

ഫുട്ബോള്‍ ലോകത്തെ ഏറ്റവുമധികം ഞെട്ടിച്ച ട്രാന്‍സ്ഫറുകളിലൊന്നിലൂടെയാണ് ലയണല്‍ മെസി പി.എസ്.ജിയോട് വിടപറഞ്ഞ ഇന്റര്‍ മിയാമിക്കിയിലേക്ക് ചേക്കേറിയത്. പഴയ തട്ടകമായ ബാഴ്സയിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആയിരുന്നു അപ്രതീക്ഷിതമായ കൂടുമാറ്റത്തിലൂടെ ഡേവിഡ് ബെക്കാമിന്റെ ഉടമസ്തയിലുള്ള ക്ലബിലേക്ക് ചേക്കേറിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!