പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ സ്‌കൂള്‍ അധ്യാപകന് നാലുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. നെല്ലിക്കുത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പൂന്താനം കൊണ്ടിപ്പറമ്പ് പൈനാപ്പിള്ളി ജേക്കബ് തോമസിനെ (55)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.
ഇയാള്‍ കൊണ്ടിപ്പറമ്പില്‍ നടത്തിയിരുന്ന ട്യൂഷന്‍ സെന്ററില്‍ ക്ലാസിന് വന്നിരുന്ന കുട്ടിയെയാണ് അതിക്രമത്തിനിരയാക്കിയത്. 2019-ല്‍ മേലാറ്റൂര്‍ പൊലീസാണ് കേസെടുത്തത്. പോക്സോ വകുപ്പ് പ്രകാരം മൂന്നുവര്‍ഷം കഠിനതടവും ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരുവര്‍ഷം കഠിനതടവുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുക അതിജീവിതയ്ക്ക് നല്‍കും.
മേലാറ്റൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന പി എം ഷമീര്‍, കെ റഫീഖ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി പരമേശ്വരത്ത് ഹാജരായി. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



