വണ്ടൂര്‍: കാറില്‍ കടത്തുകയായിരുന്ന മാന്‍കൊമ്പുകളുമായി രണ്ട് പേര്‍ മലപ്പുറം വണ്ടൂര്‍ പൊലീസിന്റെ പിടിയില്‍. നിലമ്പൂര്‍ കൂറ്റമ്പാറ സ്വദേശികളായ മുഹമ്മദാലി, മലയില്‍ ഉമ്മര്‍ എന്നിവരാണ് അറസ്റ്റിലായത്.
മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് ആനക്കൊമ്പ്, മാന്‍ കൊമ്പ് തുടങ്ങിയവ കച്ചവടം നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പൊലീസും, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് ചെറുതൊടി മുഹമ്മദാലി, മലയില്‍ ഉമ്മര്‍ എന്നിവര്‍ അറസ്റ്റിലായത്. രണ്ട് മാന്‍ കൊമ്പുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു.
മാന്‍ കൊമ്പുകള്‍ ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച ശേഷം വില്‍പ്പനക്കായി കൊണ്ട് പോകുന്നതിനിടെയാണ് പൊലീസ് വലയിലാകുന്നത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ നേരത്തെ സമാന ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



