ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് പ്രോഗ്രാം അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെൻറർ കേരള യുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

ഓൺലൈൻ പാർട്ട്-ടൈം സർട്ടിഫിക്കറ്റ്  പ്രോഗ്രാമാണിത്. പങ്കെടുക്കാൻ താത്പര്യമുള്ള ഡോക്ടർമാർ, ഡിഗ്രി/ഡിപ്ലോമയുള്ള നഴ്‌സിങ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേഷൻ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾക്ക് 9048110031, 8075553851 എന്നീ നമ്പറുകളിലും www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.

Share news
error: Content is protected !!
Scroll to Top