Section

malabari-logo-mobile

തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തിയ മൂന്ന് വയസുകാരനെ പുലി ആക്രമിച്ചു

HIGHLIGHTS : A tiger attacked a three-year-old boy who came for darshan in Tirupati

തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തിയ മൂന്ന് വയസുകാരനെ പുലി ആക്രമിച്ചു. കുടുംബത്തോടൊപ്പം എത്തിയ കൗശിക് എന്ന കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. കാനനപാതയിലൂടെ ക്ഷേത്രത്തിലേക്ക് പോകുന്നവഴിയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ ഏഴാം മൈലില്‍ വെച്ചാണ് സംഭവം. കുടുംബം ഹനുമാന്‍ ക്ഷേത്രത്തിന് സമീപം വിശ്രമിക്കുന്നതിനിടെയാണ് പുലി എത്തിയത്.കുട്ടിയെ കടിച്ചെടുത്ത പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വെക്കുകയും കല്ലെടുത്ത് പുലിയെ എറിയുകയുമായിരുന്നു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിനുള്ളിലേക്ക് പോയി.

sameeksha-malabarinews

മുഖത്തും കൈക്കും കാലിനും പരിക്കേറ്റ കുട്ടിയ ആദ്യം തിരുപ്പതി ദേവസ്വം ആശുപത്രിയിലും പിന്നീട് പത്മാവതിയിലെ ആശുപത്രിയിലേക്കും മാറ്റി.

കുട്ടിയെ പുലി ആക്രമിച്ച പശ്ചാത്തലത്തില്‍ വനംവകുപ്പ് പുതിയ ഉത്തരവിറക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ പകല്‍ സമയത്ത് മാത്രമേ ദര്‍ശനത്തിന് വരാന്‍പാടുള്ളുവെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!