കൊച്ചി: നികുതി അടയ്ക്കാത്ത യൂട്യൂബര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്. 13 യൂട്യൂബര്‍മാര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
13 യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ഇന്നലെയാണ് ആദായനികുതിവകുപ്പ് പരിശോധന നടത്തിയത്. ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പലരും നികുതി കൃത്യമായി അടയ്ക്കുന്നില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയതായാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




