പൊട്ടറ്റോ ബൈറ്റ്‌സ്

ആവശ്യമായ ചേരുവകള്‍:-

ഉരുളക്കിഴങ്ങ് – 400 ഗ്രാം

കോണ്‍ ഫ്‌ളോര്‍ – 1 1/4 കപ്പ്

വെള്ളം
വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
പഞ്ചസാര – 1 ടീസ്പൂണ്‍
സോയ സോസ് – 1 ടീസ്പൂണ്‍
ഉള്ളി തൂമ്പ്‌ അരിഞ്ഞത് – 2 ടീസ്പൂണ്‍
എണ്ണ – 3 ടീസ്പൂണ്‍
ഉപ്പ് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷണങ്ങളായി മുറിക്കുക. പുഴുങ്ങി ഉടച്ചെടുക്കുക. അതിലേക്ക് കോണ്‍ ഫ്‌ളോര്‍, കുറച്ച് വെള്ളവും ചേര്‍ത്ത്   കുഴക്കുക.

മാവ് ചെറിയ ഉരുളകളാക്കി ഉരുട്ടുക. ബോളുകള്‍ ചെറുതായി അമര്‍ത്തിക. ഒരു വലിയ പാത്രം വെള്ളം തിളപ്പിക്കുക. തയ്യാറാക്കിയ പൊട്ടറ്റോ ബോള്‍ ചേര്‍ത്ത് 3 മിനിറ്റ് തിളപ്പിക്കുക, അത് മുകളില്‍ പൊങ്ങി തുടങ്ങും. ശേഷം തണുപ്പിക്കാന്‍ തണുത്ത വെള്ളം നിറച്ച ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. തണുത്തു കഴിഞ്ഞാല്‍ ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക.

എണ്ണ ചൂടാക്കുക. അതിലേക്ക് അരിഞ്ഞ വെളുത്തുള്ളി ചേര്‍ക്കുക, ഒരു പാത്രത്തില്‍ ബാക്കിയുള്ള എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക. മിശ്രിതത്തില്‍ എണ്ണയില്‍ ചൂടാക്കിയ വെളുത്തുള്ളി എണ്ണയോടൊപ്പം ഒഴിക്കുക. നന്നായി കൂട്ടികലര്‍ത്തുക. ഉരുളക്കിഴങ്ങു ബൈറ്റ്ലേക്ക് തയ്യാറാക്കി വെച്ച മിക്‌സ് ചേര്‍ത്ത് നന്നായി ഇളക്കുക. 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top