17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്; ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍

തിരുവനന്തപുരം: പോക്‌സോ കേസില്‍ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെ കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്.

പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് അധ്യാപികയുടെ മൊഴി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും വീണ്ടും കാണാതായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top