Section

malabari-logo-mobile

കടലുണ്ടി തീവണ്ടി ദുരന്തത്തിന് 22 ആണ്ട് ; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നാട്

HIGHLIGHTS : 22 years of Kadulundi train disaster; Nadu paying tribute

വള്ളിക്കുന്ന്; കടലുണ്ടി തീവണ്ടി ദുരന്തത്തില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ജീവതങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വള്ളിക്കുന്ന് ഗ്രാമം. 22ാമത് വാര്‍ഷിക ദിനത്തിലാണ് ഓര്‍മകള്‍ പുതുക്കി രക്ഷാപ്രവര്‍ത്തനത്തിന് ഒറ്റമനസായി പ്രവര്‍ത്തിച്ചവരും പുതു തലമുറയും വേദനയോടെ ഒന്നിച്ചിരുന്നത്.

വള്ളിക്കുന്ന് ഹീറോസ് നഗറിലെ ദുരന്ത ഭൂമിയില്‍ വെച്ചായിരുന്നു പരിപാടികള്‍. താല്‍ക്കാലിക സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, മൗന പ്രാര്‍ത്ഥന അനുസ്മരണ സമ്മേളനം എന്നിവ നടന്നു.

sameeksha-malabarinews

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ. ടി. സാജിത
ബ്ലോക്ക് മെമ്പര്‍ ബാബുരാജ് പൊക്കടവത്ത്, വാര്‍ഡ് മെമ്പര്‍ തങ്കപ്രഭ ടീച്ചര്‍, എഴുത്തുകാരിയും കവിയത്രിയുമായ വിജിഷ വിജയന്‍, കെ പി. മുഹമ്മദ് മാസ്റ്റര്‍, പ്രീതാറാണി ബാലകൃഷ്ണന്‍ കൃഷ്ണന്‍ ചെറായിതൊടി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി അര്‍ജുന്‍ എം പി
സ്വാഗതവും, കെ. വിജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു. നാട്ടുകാരും രക്ഷാ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!