നടന്‍  വിജയിയുടെ ജന്മദിനത്തില്‍ വേറിട്ട ആഘോഷം നടത്തി വിജയ് ഫാന്‍സ്

ദളപതി വിജയിയുടെ 49 ജന്മദിനത്തോടനുബന്ധിച്ച് വേറിട്ട പരിപാടി സംഘടിപ്പിച്ച് വിജയ് ഫാന്‍സ് പരപ്പനങ്ങാടി ഏരിയ കമ്മിറ്റിയും(മലപ്പുറം ജില്ല) മെര്‍സല്‍ ബോയ്‌സ് അത്താണിക്കലും.

ആഘോഷത്തിന്റെ ഭാഗമായി ഗവണ്മെന്റ് മോഡല്‍ ലാബ് സ്‌കൂള്‍ പരപ്പനങ്ങാടിയിലെ കുട്ടികള്‍ക്ക് ഭക്ഷണവും കേക്ക് കട്ടിങ്ങും , എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിക്കലും സംഗീത വിരുന്നുമൊരുക്കി വിജയ്ഫാന്‍സ് പിറന്നാള്‍ ആഘോഷം ഗംഭീരമാക്കുകയായിരുന്നു.

പരിപാടിയില്‍ പ്രധാന അതിഥി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറായി
അഭിരാമി ആയിരുന്നു. സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ സീസണ്‍ 3 സെമി ഫൈനലിസ്റ്റ് ആയ അഖൈതി കെ പി,സംസ്‌കാര മ്യൂസിക് ബാന്‍ഡ് സിംഗേഴ്‌സ് ആയ ഭഗത് രാധാകൃഷ്ണന്‍,ദേവിക ഷൈജു ,പ്രണവ് പ്രസൂണ്‍,വൈഷ്ണവ് പ്രദീപ് എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top