കലാരംഗം ഫറോക്ക് കലാ പ്രതിഭകളെ ആദരിച്ചു

ഫറോക്ക്: കലാരംഗം ഫറോക്ക് സംഘടിപ്പിച്ച കലാ പ്രതിഭകളെ ആദരിക്കലും സൗഹൃദ സംഗമവും നഗരസഭ ചെയര്‍മാന്‍ എന്‍.സി.അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.

തായമ്പകയില്‍ ലോക റെക്കോഡ് നേടിയ മനു നല്ലൂര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോണ്‍ കലോത്സവത്തില്‍ കലാതിലകമായ സ്വാതിക എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സിനി- ഡ്രാമ ആര്‍ടിസ്റ്റ് എല്‍.സി.സുകുമാരന്‍ ഉപഹാരങ്ങള്‍ നല്‍കി

കലാരംഗം പ്രസിഡണ്ട് പി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു., സെക്രട്ടറിതിലകന്‍ ഫറോക്ക്, കൗണ്‍സിലര്‍ കെ.ടി.എ.മജീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മമ്മുണ്ണി, വി.മോഹനന്‍, കെ.ടി. സത്യന്‍, അജിത്ത്കുമാര്‍ പൊന്നേംപറമ്പത്ത്, കെ. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നൃത്താവിഷ്‌ക്കാരവും ഗാനമേളയും നടന്നു

 

Share news
error: Content is protected !!
Scroll to Top