Section

malabari-logo-mobile

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കനാലില്‍ കക്ക വാരാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

HIGHLIGHTS : A student drowned in the canal with his friends in Kollam

കൊല്ലം കരുനാഗപ്പള്ളി ടി എസ് കനാലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചെറിയഴീക്കല്‍, കുറ്റുംമൂട്ടില്‍ സ്വദേശി രഹിത്ത് ദേവ് ( 17) ആണ് മരിച്ചത്.

ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ആലുംകടവില്‍ കായലില്‍ കക്ക വാരാന്‍ ഇറങ്ങിയ രഹിത് കായലില്‍ മുങ്ങിത്താഴുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. ചെറിയഴീക്കല്‍ വിഎച്ച്എസ്സിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് രഹിത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!