Section

malabari-logo-mobile

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിന് ക്രൂരമര്‍ദനം

HIGHLIGHTS : A young man was brutally beaten up in Thiruvananthapuram Medical College

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന് അകത്തുവച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. വിളപ്പില്‍ശാല സ്വദേശി അനന്തുവിനാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഒരു സംഘമാണ് അനന്തുവിനെ മര്‍ദ്ദിക്കുന്നത്. അതിക്രൂരമായി ചുറ്റികയും മരക്കഷ്ണവുമെല്ലാം കൊണ്ട് എഴുന്നേല്‍ക്കാന്‍ പോലും അനുവദിക്കാതെ അടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

sameeksha-malabarinews

എന്നാല്‍ എന്താണ് ഇങ്ങനെയൊരു സംഘര്‍ഷവും അക്രമവും ഉണ്ടാകാന്‍ കാരണമെന്നത് വ്യക്തമായിട്ടില്ല. മര്‍ദ്ദനമേറ്റ അനന്തുവും മര്‍ദ്ദിച്ച സംഘവും തമ്മില്‍ ബന്ധമുണ്ടോ, എന്താണ് ഈയൊരു കൃത്യത്തിലേക്ക് സംഘത്തിനെ എത്തിച്ചത് എന്നെല്ലാമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!