Section

malabari-logo-mobile

കനത്ത മഴയില്‍ താനൂരില്‍ വിവിധ പ്രദേശങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറി

HIGHLIGHTS : Due to heavy rain, water entered houses in various areas in Thanur

താനൂര്‍: കനത്ത മഴയെ തുടര്‍ന്ന് താനൂരിലെ മുക്കോല, കളരിപ്പടി, കനോലി കനാലിന്റെ ഇരുകരകളിലും താമസിക്കുന്ന വീടുകളിലേക്ക് വെള്ളം കയറി. മുപ്പതോളം വീടുകളിലേക്കാണ് വെള്ളം കയറിയത്. 50ഓളം വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് താമസം മാറി.

പൂര പ്പുഴയില്‍ ഒട്ടുംപുറം ഭാഗത്ത് വേനല്‍ക്കാലത്ത് അഴി രൂപപ്പെട്ടതാണ് വെള്ളം കയറാന്‍ കാരണമായത്. അഴി പൊട്ടിച്ചാല്‍ വെള്ളം ഒഴിവാക്കാന്‍ കഴിയുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അഴി പൊട്ടിക്കാന്‍ നടപടി സ്വീകരിച്ച് വരുന്നതായി അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

താനൂര്‍ നഗരസഭാധ്യക്ഷന്‍ റഷിദ് മോര്യ, തഹസില്‍ദാര്‍, ജനപ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ വെള്ളം കയറിയ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!