Section

malabari-logo-mobile

ആക്രി കച്ചവടത്തിന്റെ പേരില്‍ കോടികളുടെ നികുതി വെട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

HIGHLIGHTS : Tax evasion of crores in the name of scrap business; One person was arrested

തിരുവനന്തപുരം: ആക്രി കച്ചവടത്തിന്റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സന്ദീപ് സതി സുധ എന്നയാളാണ് പിടിയിലായത്. ആക്രി വ്യാപാരവുമായി ബന്ധമില്ലാത്തവരുടെ പേരില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തായിരുന്നു തട്ടിപ്പ്. ഇതുവഴി സര്‍ക്കാരിന് 180 കോടിയുടെ നഷ്ടമാണുണ്ടായത്. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സംസ്ഥാന ജിഎസ്ടി രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്നാണ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിലാണ് വെട്ടിപ്പുകള്‍ നടക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഏഴ് ജില്ലകളിലാണ് ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയത്. ഇത്തരം സംഘങ്ങള്‍ക്കെതിരായ അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്ന് സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ അറിയിച്ചു.

sameeksha-malabarinews

സംസ്ഥാനത്ത് ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് നേരത്തെ തന്നെ സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച നടത്തിയ സംസ്ഥാനത്തെ 148 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1170 കോടി രൂപയുടെ വ്യാജ ഇടപാടാണ് കണ്ടെത്തിയത്. ആകെയുണ്ടായത് 209 കോടിയുടെ നികുതി നഷ്ടമെന്നും വിലയിരുത്തിയിരുന്നു. ഷെല്‍ കമ്പനികള്‍ ഉണ്ടാക്കി നികുതി വെട്ടിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. കേരളത്തില്‍ ഈ മേഖലയില്‍ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനാണിത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!