HIGHLIGHTS : A reverent flag hoisting for Kundur Ustad Urooz Mubarak
തിരൂരങ്ങാടി :കുണ്ടൂര്‍ ഉസ്താദ് 19 മത് ഉറൂസ് മുബാറക്കിന് ഭക്തിസാന്ദ്രമായ തുടക്കം . സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ കൊടികയറ്റിയതോടെയാണ് നാലു ദിവസം നീണ്ടു നല്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായത്. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പ്രാര്‍ഥന നടത്തി. അബൂ ഹനീഫല്‍ ഫൈസി തെന്നല സംബന്ധിച്ചു. തെന്നിന്ത്യയിലെ ഗരീബ് നവാസ് എന്ന പേരില്‍ അറിയപ്പെടുന്ന കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ഒരു പുരുഷായുസ്സ് മുഴുവനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അശരണരെ സഹായിക്കുന്നതിനും വേണ്ടിയാണ് വിനിയോഗിച്ചത്.
ഉറൂസിന്റെ മുന്നോടിയായി അനുഗ്രഹം തേടി വിവിധ മഹാന്‍മാരുടെ മഖ്ബറകളില്‍ സിയാറത്ത് നടന്നു. കുണ്ടൂര്‍ ഉസ്താദ് മഖാമില്‍ നടന്ന സിയാറത്തിന് താനാളൂര്‍ അബ്ദു മുസ്ലിയാര്‍ നേതൃത്വം നല്‍കി . ശേഷം മൗലിദ് പാരായണം നടന്നു. സയ്യിദ് ഉണ്ണിക്കോയതങ്ങള്‍ കുരുവമ്പലം പ്രാര്‍ഥന നടത്തി. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥന
യോടെ ആരംഭിച്ച ഹുബ്ബുര്‍ റസൂല്‍ കോണ്‍ഫറന്‍സ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു . .ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തി.
.പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി,
സയ്യിദ് ത്വാഹാ തങ്ങള്‍ കുറ്റ്യാടി, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി, സയ്യിദ് ബാഖിര്‍ശിഹാബ് തങ്ങള്‍, സയ്യിദ് ഫള്ല്‍ ജിഫ്രരി, വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി,കൂറ്റമ്പാറ അബ്ദുര്‍റഹ്‌മാന്‍ ദാരിമി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, പൊന്‍മള മുഹ് യിദ്ദീന്‍ കുട്ടി ബാഖവി , സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍ സംസാരിച്ചു.
ഹിഫ്‌ള് പഠനം പൂര്‍ത്തിയായവര്‍ക്കുള്ള സനദ് ദാനവും നടന്നു.സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ എളങ്കൂര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി .
ഇന്ന് മൂന്നിന് കാലത്ത് 10 ന് ഖുതുബിയത്ത് മജ്‌ലിസ് നടക്കും.വൈകുന്നേരം നാലിന് ശാദുലി റാത്തീബ് നടക്കും. ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട് അധ്യക്ഷത വഹിക്കും. സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തും. സി കെ റാശിദ് ബുഖാരി പ്രഭാഷണം നടത്തും.അബ്ദുല്ല അഹ്‌സനി ചെങ്ങാനി, അതാഉല്ല അഹ്‌സനി ചാപ്പനങ്ങാടി സംബന്ധിക്കും. സമാപന പ്രാര്‍ഥക്ക് സയ്യിദ് ജഅഫര്‍ തുറാബ് പാണക്കാട് നേതൃത്വം നല്‍കും. ഈ മാസം അഞ്ചിന് ബുര്‍ദ വാര്‍ഷിക സമ്മേളനത്തോടെ സമാപിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു