
പരപ്പനങ്ങാടി: ദുരന്തനിവാരണ സേനയായ വൈറ്റ് ഗാഡിന് പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സര്‍വീസ് ബാങ്ക് ആംബുലന്‍സ് കൈമാറും. സെപ്റ്റംബര്‍ 6 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ. പ്രമുഖരുടെ സാന്നിധ്യത്തില്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ബാങ്ക് ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ പരപ്പനങ്ങാടിക്കാരനായ അബ്ദുല്‍ ഫസലിനെയും, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഗോത്തിയ കപ്പ് 2024 ജേതാക്കളായ ഇന്ത്യന്‍ ടീം അംഗം പരപ്പനങ്ങാടിയുടെ അഭിമാന താരം മുഹമ്മദ് സഹീറിനെയും, ബാങ്ക് ഭരണസമിതി അംഗമായ ടി.കെ സുനീറ എന്നവരുടെ മകളായ സംസ്ഥാന ജൂനിയര്‍ ത്രോബോള്‍ ചാംപ്യന്‍ഷിപ്പ് ജില്ലാ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച ടി.കെ അന്‍സിയ റിഫ്‌ന എന്നിവരെയും പരിപാടിയില്‍ ആദരിക്കും.
പ്രസ്തുത പരിപാടിയില്‍ ബാങ്ക് പ്രസിഡന്റ് എ.കുട്ടിക്കമ്മു അധ്യക്ഷനാകും. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, നഗരസഭാ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ്, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ഷഹബാനു, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജെ ഒലിവര്‍ പങ്കെടുക്കും. പ്രസിഡന്റ് അച്ചമ്പാട്ട് കുട്ടിക്കമ്മു, സെക്രട്ടറി എ. അഹമ്മദ് ആസിഫ്, വൈസ് പ്രസിഡന്റ് എ. യൂനുസ് സലീം, ഡയറക്ടര്‍മാരായ സി.പി അബ്ദുറഹ്‌മാന്‍, പി.പി മുഹമ്മദലി, ടി.വി സുചിത്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




