Section

malabari-logo-mobile

വിദ്യാര്‍ഥികളില്‍ വായന പ്രോത്സാഹിപ്പിക്കാന്‍ വായനോത്സവം സംഘടിപ്പിക്കും: മന്ത്രി വി. ശിവന്‍കുട്ടി

HIGHLIGHTS : A reading festival will be organized to promote reading among students: Minister V. Shivankutty

സ്‌കൂള്‍ കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ഥികളില്‍ പത്രവായന ഉള്‍പ്പെടെ ശക്തിപ്പെടുത്തന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ വായനോത്സവം സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാര്‍ഥികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

എല്ലാ ദിവസവും കുട്ടികള്‍ പത്രം വായിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കല്‍, ഇതിനായി പ്രത്യേകം പീരിയഡ് അനുവദിക്കല്‍, പത്രങ്ങളിലെ പ്രധാന വാര്‍ത്തകള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍, കുറിപ്പുകള്‍ തയ്യാറാക്കല്‍, വായന പ്രോത്സാഹിപ്പിക്കുന്നതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകള്‍ ഉറപ്പാക്കല്‍, വായനാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്തുക തുടങ്ങി വിവിധ നിര്‍ദേശങ്ങള്‍ യോഗത്തിലുയര്‍ന്നു.

sameeksha-malabarinews

ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് ഉറപ്പുവരുത്തുന്നതിനായി അവര്‍ക്കായി വകുപ്പ് പുറത്തിറക്കുന്ന കൈപ്പുസ്തകങ്ങളില്‍ ഇതിനുവേണ്ട നിര്‍ദേശങ്ങള്‍കൂടി ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. യോഗം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം കരട് തയ്യാറാക്കാന്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ, മാത്യൂസ് വര്‍ഗീസ്, സണ്ണി ജോസഫ് (മലയാള മനോരമ), ദീപു രവി, എ.സി. റെജി (കേരള കൗമുദി), ദിലീപ് മലയാലപ്പുഴ (ദേശാഭിമാനി), പി.കെ. മണികണ്ഠന്‍ (മാതൃഭൂമി), എല്‍.കെ. റോഷ്‌നി (ദ ഹിന്ദു), ജയ്സണ്‍ ജോസഫ് (ജനയുഗം), ഇ. ബഷീര്‍ ( മാധ്യമം) തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!