Section

malabari-logo-mobile

മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി

HIGHLIGHTS : A plane intercepted in France on suspicion of human trafficking has reached Mumbai

മുംബൈ: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി മണിക്കൂറുകൾക്കു ശേഷം യാത്രക്കാർ വിമാനത്താവളത്തിനു പുറത്തിറങ്ങി. ചൊവ്വാഴ്‌ച പുലർച്ചെ മുംബൈയിൽലാൻഡ് ചെയ്തത വിമാനത്തിൽ നിന്ന് അഞ്ചു മണിക്കൂറുകൾക്ക് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിക്കുന്നത്.

303 യാത്രക്കാരുമായി ദുബായിൽ നിന്ന് നിക്കരാഗ്വയ്ക്ക് പോയ വിമാനമാണ് മനുഷ്യക്കടത്ത് സംശയിച്ച് ഫ്രഞ്ച്അധികൃതർ നാലു ദിവസത്തോളം തടഞ്ഞുവെച്ചത്. ഇവരിൽ 276 യാത്രക്കാർ മാത്രമാണ് തിരിച്ചെത്തിയത്. 25 പേർ ഫ്രാൻസിൽ തന്നെ തുടരുകയാണ്.

sameeksha-malabarinews

മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതെ മുഖം മറച്ചാണ് യാത്രക്കാർ പുറത്തിറങ്ങിയത്. ഇവരിൽ കൂടുതൽപേരും പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നാണ് വിവരം. സ്വന്തം ചെലവിൽനാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് അനുമതി നൽകിയിട്ടുണ്ട്.

വിമാനം വ്യാഴാഴ്‌ചയാണ് സാങ്കേതികത്തകരാറിനെത്തുടർന്ന് കിഴക്കൻ ഫ്രാൻസിലെ വാട്രിവിമാനത്താവളത്തിലിറക്കിയത്. പിന്നാലെ യാത്രക്കാർ മനുഷ്യക്കടത്തിൻ്റെ ഇരകളെന്നരഹസ്യവിവരത്തെത്തുടർന്ന് ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു. മനുഷ്യക്കടത്തും ഇമിഗ്രേഷൻനിയമത്തിന്റെ ലംഘനവുമുൾപ്പടെയുള്ളവയെ പറ്റി അന്വേഷണം തുടരുകയാണെന്നാണ് അധികൃതർവ്യക്തമാക്കുന്നത്. രേഖകളില്ലാതെ വിദേശികളെ കടത്താൻ ശ്രമിച്ചതിന് വിമാനത്തിൽ നിന്നുള്ള രണ്ടു പേർപിടിയിലായിട്ടുമുണ്ടെന്ന് റൊമാനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെജൻഡ് എയർലൈൻസിന്റേതാണ്വിമാനം.

വിമാനത്തിലെ പലയാത്രക്കാർക്കും തങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ താത്പര്യമില്ലെന്നും ഇതേ തുടർന്ന്മടക്കയാത്ര അനിശ്ചിതത്വത്തിലാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് വിമാനംമുംബൈയിലേക്ക് പുറപ്പെട്ടത്. റൊമാനിയൻ ചാർട്ടർ കമ്പനിയായ ലെജൻഡ് എയൽലൈൻസിൻ്റെതാണ്വിമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!