ഡൽഹിയിലെ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം നടന്നതായി പോലീസിന് ഫോൺ സന്ദേശം

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം നടന്നതായി പോലീസിന് ഫോൺ സന്ദേശം. സമീപ പ്രദേശത്തുള്ളവർ സ്ഫോടനശബ്ദ‌ദം കേട്ടതായും ഫയർഫോഴ്‌സിനും സന്ദേശം ലഭിച്ചു.

എന്നാൽ ഇതുവരെ സ്ഥലത്തു നിന്ന് സ്ഫോടനം നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. എംബസിക്കു സമീപത്തു നിന്ന് ഉഗ്രശബ്ദം കേട്ടതായി എംബസ്സി വക്താവും വ്യക്തമാക്കി. ശബ്ദമുണ്ടായതെങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

പ്രദേശത്ത് കനത്ത ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top