യു.കലാനാഥൻ ചിന്ത,സർഗാത്മകത,ജീവിതം എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു

വള്ളിക്കുന്ന്: യു.കലാനാഥൻ്റെ ധൈഷണിക ചിന്താമണ്ഡലത്തെ അടയാളപ്പെടുത്തുന്ന യു.കലാനാഥൻ ചിന്ത – സർഗാത്മകത – ജീവിതം എന്ന സാംസ്കാരിക പ്രവർത്തകൻ അനിൽമാരാത്ത് എഡിറ്റ് ചെയ്ത പുസ്തകം വള്ളിക്കുന്ന് ചാർവ്വാ കത്തിൽ നടന്ന ചടങ്ങിൽ സി.പി.ഐ (എം) മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പ്രകാശനം ചെയ്തു.

സി.പി.ഐ.സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ടി.വി.ബാലൻ പുസ്തകം സ്വീകരിച്ചു.
മുൻ എം.എൽ.എ,വി.ശശികുമാർ മുഖ്യാതിഥിയായി. യു. കലാനാഥൻ ചടങ്ങിൽ സന്നിധനായി.
ഇരിങ്ങൽ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
എഡിറ്റർ അനിൽമാരാത്ത്
ആമുഖഭാഷണം നടത്തി.
വി.പി.സോമസുന്ദരൻ, ആസാദ്, ടി.കെ.ശക്തിധരൻ, ഹരിദാസൻ പാലയിൽ,ശോഭന കലാനാഥൻ, യു. ഹേമന്ത്കുമാർ, സെമീർ കലാനാഥൻ എന്നിവർ സംസാരിച്ചു.
കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രമാണ് പുസ്തകത്തിൻ്റെ പ്രസാധകർ,
നവചിന്താലോകം, യുക്തിചിഥാപഥം, മണ്ണിനും മനുഷ്യനുമൊപ്പം, കവിതയുംകാലവും, സംഘബോധനം, സൗഹൃദപച്ച, നേർരേഖ, സ്നേഹതണൽ, എന്നീ എട്ട് ഭാഗങ്ങളിലായി കലാനാഥൻ്റെ കർമ്മ പഥത്തെ സമഗ്രമായി വിലയിരുത്തുന്ന 520 പേജുള്ള പുസ്തകത്തിൽ
കേരളത്തിനകത്തും പുറത്തുമുള്ള 87 സവിശേഷ വ്യക്തിത്വങ്ങളുടെ ലേഖനമാണുള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top