പരപ്പനങ്ങാടി ഉള്ളണത്ത് എരുന്തെടുക്കാന്‍ പുഴയിലിറങ്ങിയ ആള്‍ അപകടത്തില്‍പ്പെട്ടു

പരപ്പനങ്ങാടി: ഉളളണം എടത്തിരുത്തി കടവില്‍ എരുന്തെടുക്കാന്‍ പുഴയിലിറങ്ങിയ ആള്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് പകല്‍ പതിനൊന്നുമണിയോടെയാണ് അപകടം സംഭവിച്ചത്.

പുഴയില്‍ മുങ്ങിപ്പോയ ഇയാളെ ഓടികൂടിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും പോലീസും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മൂന്നിയൂര്‍ കുന്നത്ത് പറമ്പ് ഭാഗത്തുനിന്നും കണ്ടെത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്‌.
. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top