പരപ്പനങ്ങാടി ഉള്ളണത്ത് എരുന്തെടുക്കാന്‍ പുഴയിലിറങ്ങി അപകടത്തില്‍പ്പെട്ടയാള്‍ മരിച്ചു

പരപ്പനങ്ങാടി: ഉളളണം എടത്തിരുത്തി കടവില്‍ എരുന്തെടുക്കാന്‍ പുഴയിലിറങ്ങി അപകടത്തില്‍പ്പെട്ടയാള്‍ മരിച്ചു. മൂന്നിയൂര്‍ സ്വദേശി പുളളാടന്‍ സൈതലവിലാണ് മരിച്ചത്. ഇന്ന് പകല്‍ പതിനൊന്നുമണിയോടെയാണ് അപകടം സംഭവിച്ചത്.

കടലുണ്ടി പുഴയില്‍ മുങ്ങിപ്പോയ ഇയാളെ ഓടികൂടിയ നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തി തിരൂരങ്ങാടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top