ബൈക്കിടിച്ച് കാല്‍ നടയാത്രക്കാരനായ കാക്കഞ്ചേരി സ്വദേശി മരിച്ചു

ചേലേമ്പ്ര : പന്തീരാങ്കാവില്‍ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനായ
കാക്കഞ്ചേരി സ്വദേശി മരിച്ചു. പള്ളിയാളി വേളേരി മാനാടംകണ്ടി വെലായുധന്റെ മകന്‍ നാരായണന്‍ (47) ആണ് മരിച്ചത്. ജോലി ചെയ്യുന്ന മിനാസ് ചെരുപ്പ് കമ്പനിയിലേക്ക് നടന്നു പോകവെ ബൈക്കിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അമ്മ ശാന്ത . ഭാര്യ സുനിത, മക്കള്‍. ആരോമല്‍, ആര്യ, ആരതി. സഹോദരങ്ങള്‍ . പത്മാവതി, സതീഷ് . ശവസംസ്‌കാരം ബുധനാഴ്ച വീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top