Section

malabari-logo-mobile

പി.എസ്.എം.ഒ കോളേജില്‍ എം.എസ്.എഫിന് മിന്നുന്ന ജയം

HIGHLIGHTS : Brilliant win for MSF at PSMO College

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജില്‍ എം.എസ്.എഫിന് മിന്നുന്ന ജയം. ആകെയുള്ള 20 സീറ്റില്‍ 18 ഉം എം.എസ്.എഫ് നേടി. എം.എസ്.എഫിന്റെ എല്ലാ സ്ഥാനര്‍ത്ഥികളും മികച്ച ലീഡിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാ ജനറല്‍ സീറ്റിലും മികച്ച വിജയത്തോടെ എം.എസ്.എഫ് പി.എസ്.എം.ഒ കോളേജില്‍ അജയ്യരാണെന്ന് തെളിയിച്ചു.

606 വോട്ടിന്റെ ലീഡില്‍ ടി മുമീസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. 938 വോട്ട് ലീഡില്‍ കെ സയ്യിദ സുഹാന സൈഫ് വൈസ് ചെയര്‍പേഴ്സണായും 949 വോട്ടിന് എം.പി മുഹമ്മദ് ഇര്‍ഷാദ് ജനറല്‍ സെക്രട്ടറിയായും 922 വോട്ടിന് സി.യു ഹിന ജോയിന്റ് സെക്രട്ടറിയായും 584 വോട്ടിന് സി മുഹമ്മദ് ഷബീബ് ജനറല്‍ ക്യാപ്റ്റനായും 972 വോട്ടിന് പി മുജീബ് റഹ്‌മാന്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. പി.പി അര്‍ഷദ് 846 വോട്ട് ലീഡിലും മുഹമ്മദ് റാസി 835 വോട്ട് ലീഡിലുമാണ് യു.യു.സിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.

sameeksha-malabarinews

ഫസ്റ്റ് ഡി.സി ഹനി മോഴ്സ്, സെക്കന്റ് ഡി.സി എം മുഹമ്മദ് ഫൈസല്‍, പി.ജി റപ്പ് എം.എം ഹിസാന ഷെറിന്‍, ഫിസിക്സ് എ മുഹമ്മദ് ആഷിഫ്, കെമിസ്ട്രി കെ.ടി ഫാത്തിമ ഫിദ, സുവോളജി കെ.ടി മുഹമ്മദ് നിഷാദ്, ഇംഗ്ലീഷ് ജുമൈല, കോമേഴ്സ് മുഹസിന, എക്കണോമിക്സ് വി.പി അജ്മല്‍, ഹിസ്റ്ററി ടി.പി ഫാത്തിമ ജന്ന എന്നിവര്‍ എം.എസ്.എഫില്‍ നിന്നും തേര്‍ഡ് ഡി.സി മുഹമ്മദ് ഫര്‍ഹാന്‍ ഫ്രറ്റേണിറ്റിയില്‍ നിന്നും, ബോട്ടണി മുഹമ്മദ് ഫര്‍ഹാന്‍ എസ്.എഫ്.ഐ എന്നിവരെതെരഞ്ഞെടുത്തു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!