കക്കാട് സ്വദേശിക്ക് തെരുവുനായയുടെ കടിയേറ്റു

തിരൂരങ്ങാടി: കക്കാട് ഒരാൾക്ക് തെരുവുനായയുടെ കടിയേറ്റു. കക്കാട് സ്വദേശി
തെക്കും പറബിൽ കദീജ (62) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. രാവിലെ 8 30 ന് വീടിൻറെ പുറത്ത് നിന്നാണ് കടിയേറ്റത്. തെരുവുനായയുടെ കടിയേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരൂരങ്ങാടി ഭാഗങ്ങളിൽ തെരുവുനായയുടെ ശല്യം രൂക്ഷമാണ്. ഇതിനെതിരെ അധികൃതർ എത്രയും വേഗം വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഏറേ ഭീതിയോടെയാണ് നാട്ടുകാർ പുറത്തിറങ്ങി നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top