എറണാകുളം: പാലിക്കരയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുന്നത്തു നാട് പള്ളിക്കര സ്വദേശി ലിജ ( 41) ആണ് കൊലപ്പെട്ടത്. ഭര്‍ത്താവ് ഒഡിഷ സ്വദേശി ഷുക്രുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ലിജ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപതിയില്‍ വച്ച് പുലര്‍ച്ചെ ആണ് മരിച്ചത്.
ഇവര്‍ക്ക് പന്ത്രണ്ടും, പത്തും, ഏഴും വയസുള്ള മൂന്ന് കുട്ടികളുണ്ട്. ലിജയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്നത്. സുബ്രുവിന്റെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




