Section

malabari-logo-mobile

വീട്ടില്‍ സൂക്ഷിച്ച 25 ലിറ്റര്‍ വിദേശ മദ്യവുമായ് ഒരാള്‍ അറസ്റ്റില്‍

HIGHLIGHTS : A man was arrested with 25 liters of foreign liquor kept in his house

പരപ്പനങ്ങാടി : വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടി. തിരൂരങ്ങാടി താലൂക്കില്‍ ഊരകം പഞ്ചായത്തിലെ കരിയാരം നെച്ചിക്കുഴിയില്‍ അപ്പുട്ടിയാണ് പിടിയിലായത്.

കരിയാരത്തെ വീടിന്റെ കിടപ്പ് മുറിയിലെ കട്ടിലിനടിയില്‍ രണ്ട് കാര്‍ട്ടണ്‍ ബോക്‌സിലും പെയ്ന്റിന്റെ കാലിയായ ബക്കറ്റിലും അനധികൃതമായി വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച 25 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്.

sameeksha-malabarinews

പിടിയിലായ പ്രതി അപ്പുട്ടി വിവിധ ബീവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകളില്‍ നിന്നും ശേഖരിച്ച് വന്‍ ലാഭത്തില്‍ ക്വാറികളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വില്‍പ്പന നടത്തുന്നയാളാണ്. ഇയാളുടെ പേരില്‍ പരപ്പനങ്ങാടി, മലപ്പുറം എന്നീ റെയിഞ്ചുകളില്‍ നിരവധി അബ്കാരി കേസ്സുകളുണ്ട്. മാസങ്ങളോളമായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ടി പ്രജോഷ് കുമാറും സംഘവുമാണ് മദ്യ ശേഖരം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ക്ക് പുറമെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.രാകേഷ് ,ജിന രാജ് കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിഷ പി.എം, എക്‌സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ ജി എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!