Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പോലീസ് മത്സ്യവ്യാപാരിയെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി പീഡിപ്പിച്ചെന്ന് കുടുംബം

HIGHLIGHTS : പരപ്പനങ്ങാടി: മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി മത്സ്യ വ്യാപാരിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങ...

പരപ്പനങ്ങാടി: മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി മത്സ്യ വ്യാപാരിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യ വ്യാപാരിയും കുടുംബവും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പരപ്പനങ്ങാടി മത്സ്യ മാര്‍ക്കറ്റില്‍ വെച്ചാണ് മത്സ്യ വ്യാപാരിയായ പി.പി. ഷാഹുലിനെ പരപ്പനങ്ങാടി സി. ഐ ഹണി കെ ദാസ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ക്കറ്റില്‍ ഇരിക്കുകയായിരുന്ന മറ്റുള്ളവരോടൊപ്പം നിര്‍ബന്ധിച്ച് കൂട്ടി കൊണ്ടുപോയതെന്നും അര മണിക്കൂറിനകം സ്റ്റേഷനില്‍ നിന്ന് പോകാന്‍ അനുവദിച്ചെന്നും.എന്നാല്‍ പിന്നീട് കഞ്ചാവ് ഉപയോഗിച്ചയാളായി കള്ള കേസില്‍ ഉള്‍പ്പെടുത്തുകയും മാധ്യമങ്ങള്‍ക്ക് പടം നല്‍കി അപമാനിക്കുകയുമാണുണ്ടായതെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

sameeksha-malabarinews

പരപ്പനങ്ങാടി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ മനുഷ്യാവകാശ ലംഘനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഹുലും സഹോദരന്‍ പി. പി. അക്ബര്‍, പിതാവ് സിദ്ധീഖ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!