Section

malabari-logo-mobile

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

HIGHLIGHTS : Sabarimala is opened for the Chimagasa pujas

ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. അയ്യപ്പശരണ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പുലര്‍ച്ചെ 5 മണിക്ക് മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും നടന്നു. സ്വര്‍ണ്ണ കുടത്തിലെ നെയ്യഭിഷേകത്തിന് ശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തര്‍ക്ക് അഭിഷേകതീര്‍ത്ഥവും ഇലപ്രസാദവും വിതരണം ചെയ്തു.

പിന്നീട് മണ്ഡപത്തില്‍ മഹാ ഗണപതി ഹോമം നടന്നു. 7.30 ന് ഉഷപൂജക്ക് ശേഷം ശബരിമല പുതിയ ഉള്‍ക്കഴകത്തിന്റെ നറുക്കെടുപ്പ് നടന്നു. വി.എന്‍.ശ്രീകാന്ത് (നാരായണമംഗലം ദേവസ്വം ,ആറന്‍മുള ഗ്രൂപ്പ്) ആണ് പുതിയ ശബരിമല ഉള്‍ക്കഴകം (കീഴ്ശാന്തി).ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശിന്റെ മേല്‍നോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. ചിങ്ങം ഒന്നിന്റെ ഭാഗമായി ശബരിമലയില്‍ ലക്ഷാര്‍ച്ചനയും നടന്നു. ആയിരക്കണക്കിന് ഭക്തരാണ് ചിങ്ങപ്പുലരിയില്‍ അയ്യപ്പനെ കണ്ടു തൊഴാനായി എത്തിയത്.

sameeksha-malabarinews

ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന് നട തുറക്കും. സെപ്റ്റംബര്‍ 10 ന് തിരുനട അടക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!