മാതൃക വനിതാ കര്‍ഷക വിജയമ്മയ്ക്ക് സ്വീകരണം നല്‍കി

പരപ്പനങ്ങാടി: 2022 ലെ, ചിങ്ങം 1 കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയിലെ മാതൃക വനിതാ കര്‍ഷകയായ നെടുവ വില്ലേജിലെ മികച്ച കര്‍ഷകയ്ക്കുള്ള ഉപഹാരം, കര്‍ഷക സംഘം നെടുവ വില്ലേജ് കമ്മിറ്റി വിജയമ്മയ്ക്ക് നല്‍കി.

പരിപാടിയില്‍ സി. കൃഷ്ണന്‍കുട്ടി സ്വാഗതം പറഞ്ഞു. സി.തുളസീദാസന്‍ അദ്ധ്യക്ഷനായി. എന്‍.കുഞ്ഞാമന്‍ പൊന്നാടയണിയിച്ചു. തുളസീദാസന്‍ മൊമെന്റോ നല്‍കി. കൃഷ്ണന്‍കുട്ടി വൃക്ഷത്തൈ നല്‍കി.

എന്‍.കുഞ്ഞാമന്‍, എന്‍.വെലായുധന്‍, വെലായുധന്‍ പാലക്കണ്ടി,
കെ.ഉണ്ണിക്കൃഷ്ണന്‍, കെ.സി മോഹനന്‍ മാസ്റ്റര്‍, എന്നിവര്‍ ആശംസയര്‍പ്പിച്ചു.

സ്വീകരണത്തിന് വിജയമ്മ നന്ദി പറഞ്ഞു. യോഗത്തിന് കെ.സി ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top