മലപ്പുറം മഞ്ചേരിയില്‍ കളത്തും പടിയില്‍ ഓട്ടോയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരണപ്പെട്ടു. ഓട്ടോ യാത്രക്കാരിയായ മഞ്ചേരി കിടങ്ങഴി സ്വദേശി തസ്‌നിയയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10മണിയോടെ ആണ് അപകടം.
ഓട്ടോ കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയില്‍ നിന്നും റോഡിലേക്ക് തലയിടിച്ച് വീണതാണ് മരണകാരണം എന്നാണ് നിഗമനം.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




