ബെറ്റ് വെച്ച 500 രൂപ നല്‍കിയില്ല; സുഹൃത്തിന്റെ തലയറുത്ത് യുവാവ്; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

അസമില്‍ 500 രൂപയുടെ ബെറ്റിന് വേണ്ടി സുഹൃത്തിന്റെ തലയറുത്ത് യുവാവ്. അറുത്ത തലയുമായി 25 കി.മി നടന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അസമിലെ സോണിത്പൂര്‍ ജില്ലയിലാണ് സംഭവം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഫുട്ബോള്‍ മത്സരത്തിന് ശേഷമായിരുന്നു സംഭവം. തുനിരാം മാഡ്രിയെന്നയാളാണ് കൊലപാതകം നടത്തിയത്. സുഹൃത്ത് ഹേംറാമാണ് കൊല്ലപ്പെട്ടത്.

ഫുട്ബോള്‍ മത്സരത്തില്‍ തുനിരാം മദ്രിയും ഹേം രാമും രണ്ട് ടീമിനെയാണ് പിന്തുണച്ചിരുന്നത്. എന്നാല്‍ ഹോം രാം പിന്തുണച്ച ടീം വിജയിക്കുകയായിരുന്നു. പറഞ്ഞുവച്ച 500 രൂപ തുനിരാം മദ്രി നല്‍കിയതുമില്ല. ഇതുമായി ബന്ധപ്പെട്ട വഴക്കിനിടെയാണ് തുനിരാം മദ്രി ഹേംരാമിനെ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് തലയറുത്തത്.

അറുത്ത തലയുമായി രംഗപാറ പൊലീസ് സ്റ്റേഷനിലേക്ക് 25 കിലോമീറ്റര്‍ നടന്നാണ് തുനിരാം എത്തിയത്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top