ഒരു ജാതി ജാതകം; എം മോഹനന്‍ ചിത്രത്തില്‍ ശ്രീനിവാസനും വിനീതും പ്രധാന വേഷത്തില്‍

കൊച്ചി: ‘അരവിന്ദന്റെ അതിഥികള്‍’ എന്ന വന്‍വിജയത്തിന് ശേഷം എം മോഹനന്‍ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്നു. ഗോദക്ക് ശേഷം രാകേഷ് മണ്ടോടി എഴുതിയ, മഹാസുബൈര്‍ വര്‍ണച്ചിത്രയുടെ ബാനറില്‍ നിര്‍മിക്കുന്ന ‘ഒരു ജാതി ജാതകം’. ജൂലൈയില്‍ ചിത്രീകരണം തുടങ്ങുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ‘ഗോദ’യ്ക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിന്റെയും രചന.

ശ്രീനിവാസന്‍, അജു വര്‍ഗീസ്, മൃദുല്‍ നായര്‍ അടക്കം വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും. വിശ്വജിത് ഒടുക്കത്തിലാണ് ഛായഗ്രാഹകന്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ്. ഗുണ ബാലസുബ്രമണ്യം സംഗീതം. ജോസഫ് നെല്ലിക്കല്‍ ആര്‍ട്ട്. മനു മഞ്ജിത്ത് വരികള്‍. ഷാജി പുല്‍പള്ളി ചമയം. സുജിത് മട്ടന്നൂര്‍ വസ്ത്രാലങ്കാരം.ഷമീജ് കൊയിലാണ്ടി നിര്‍മ്മാണ നിയന്ത്രണം. പ്രേമംലാല്‍ പട്ടാഴി സ്റ്റില്‍സ്. വര്‍ണ്ണ ചിത്ര വിതരണം തുടങ്ങിയവരാണ് അണിയറയില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top