കോഴിക്കോട്: മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പന്‍പുഴ പുളിക്കല്‍ വീട്ടില്‍ സെബാസ്റ്റൈന്‍ (76) ആണ് മരിച്ചത്. മകന്‍ അഭിലാഷിന്റെ മര്‍ദ്ദനമേറ്റ് സെബാസ്റ്റ്യനും ഭാര്യ മേരിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഭിലാഷിനെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തിരുന്നു. മാര്‍ച്ച് 31 നായിരുന്നു മദ്യപിച്ച് എത്തിയ അഭിലാഷ് മാതാപിതാക്കളെ മര്‍ദ്ദിച്ചത്.
മകന്‍ അഭിലാഷ് ആണ് തന്നെ മര്‍ദിച്ചത് എന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തിരുവമ്പാടി പാലിയേറ്റീവ് കെയറിന് കീഴിലുള്ള കുടുംബമാണ് ഇവരുടേത്. ദമ്പതികള്‍ അവശനിലയില്‍ ആണെന്ന നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പാലിയേറ്റീവ് പ്രവര്‍ത്തകരും ഗ്രാമ പഞ്ചായത്തധികൃതരും ജനമൈത്രി പോലീസും സ്ഥലത്തെത്തി ദമ്പതികളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ രണ്ടിനാണ് സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




