Section

malabari-logo-mobile

വിമാനത്താവളത്തില്‍ വെച്ച് ബാഗിനുള്ളില്‍ ബോംബ് ഉണ്ടെന്ന് പറഞ്ഞ യാത്രക്കാരനെതിരെ കേസ്

HIGHLIGHTS : A case against the passenger who said there was a bomb in the bag at the airport

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ ബാഗിനുള്ളില്‍ ബോംബ് ഉണ്ടെന്ന് പറഞ്ഞ യാത്രക്കാരനെതിരെ കേസ്. മഹാരാഷ്ട്ര താനെ സ്വദേശിയായ 47-കാരന്‍ സഞ്ജയ് പൈക്കെതിരെയാണ് ബെംഗളൂരു പോലീസ് കേസെടുത്തത്. വിമാനത്താവളത്തില്‍ പരിശോധനക്കിടെ ബാഗിനുള്ളില്‍ ബോംബ് എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു കേസ്.

മാര്‍ച്ച് 28-നായിരുന്നു സംഭവം. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്രിസ്‌കിങ് നടത്തുന്നതിനിടെ ആയിരുന്നു ഇയാള്‍, ദാ ഇനിയും പരിശോധിക്കൂ എന്റെ ബാഗില്‍ ബോംബുണ്ട് എന്ന് ദേഷ്യത്തോടെ പറഞ്ഞത്. പിന്നാലെ ജീവനക്കാര്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പൈയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

sameeksha-malabarinews

കോടതി അനുമതി ലഭിച്ചതിന് ശേഷം, എയര്‍ലൈന്‍ സ്റ്റാഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 5- ന് സഞ്ജയ് പൈക്കെതിരെ ബെംഗളൂരു പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!