HIGHLIGHTS : A car that was running in Thrissur caught fire and the passengers got out
തൃശൂര്‍ : ചാവക്കാട് ഒരുമനയൂര്‍ കരുവാരക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 10 നാണ് സംഭവം
കാറിന്റെ മുന്‍വശത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വലിയ അപകടം ഒഴിവായി. കാറിന്റെ മുന്‍വശം കത്തിയമര്‍ന്നു. നാട്ടുകാര്‍ വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്.

തൃശൂര്‍ മാപ്രാണം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
കാറില്‍ ഉണ്ടായിരുന്നത് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ്. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു