HIGHLIGHTS : He returned the gold he got and became a model student
പരപ്പനങ്ങാടി: സ്‌കൂളില്‍ നിന്നും വീണു കിട്ടിയ സ്വര്‍ണാഭരണം തിരിച്ചുനല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. പരപ്പനങ്ങാടി ബി ഇ എം സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ശ്രീരാഗ് ഇ.കെ, അശ്വന്‍ കൃഷ്ണ കെ .പി എന്നീ വിദ്യാര്‍ത്ഥികളാണ് മാതൃകയായത്.
മാതൃകാപരമായ ഈ പ്രവൃത്തി ചെയ്ത രണ്ടു പേരെയും സ്‌കൂളില്‍ ആദരിച്ചു.

പിന്നണി ഗായികയും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ സോണി മോഹര്‍, പി.ടി എ പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്‍, പ്രധാന അധ്യാപക റെനിറ്റ് ഷെറിന്‍ ശെല്‍വരാജ്, ഡപ്യൂട്ടി എച്ച് എം നാസര്‍ മാഷ് എന്നിവര്‍ ചേര്‍ന്നാണ് ആദരിച്ചത്.ക്ലാസ് അധ്യാപിക ബീന ടീച്ചര്‍ ഇവര്‍ക്ക് ക്യാഷ്അവാര്‍ഡും നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു