HIGHLIGHTS : Housewife who was bitten by a snake thought it was a cat scratch; Julie, the pet dog, informed that the bite was a cobra
ആലപ്പുഴ: വീട്ടില്‍ മുറ്റം അടിച്ചുവാരുന്നതിനിടെ പാമ്പു കടിയേറ്റ വീട്ടമ്മയ്ക്ക് രക്ഷയായത് വളര്‍ത്തുനായ. പൂച്ച മാന്തിയതാണെന്ന് കരുതിയിരുന്ന വീട്ടമ്മയ്ക്ക് കടിച്ചത് മൂര്‍ഖന്‍ പാമ്പാണെന്ന് കാട്ടിക്കൊടുത്തത് വളര്‍ത്തുനായ ജൂലി. അമ്പലപ്പുഴയിലാണ് സംഭവം. ആയാപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ വിശ്വകുമാരിക്കാണ് പാമ്പുകടിയേറ്റത്. ഇവരെ ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചു. ഐസിയുവില്‍ കഴിയുന്ന വിശ്വകുമാരി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് മുറ്റമടിക്കുന്നതിനിടെ വിശ്വകുമാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. വീട്ടുമുറ്റത്തെ താമര വളര്‍ത്തുന്ന ടാങ്കിനടിയിലെ കല്ലുകള്‍ അടുക്കിവെച്ചപ്പോഴാണ് വിരലില്‍ കടിയേറ്റത്. മുറിവിന്റെ ചെറിയ അടയാളം മാത്രമാണ് വിരലില്‍ ഉണ്ടായിരുന്നത്. വേദന അനുഭവപ്പെട്ടതുമില്ല. പിന്നീടാണ് ഇത് ശ്രദ്ധിച്ചത്. പൂച്ച മാന്തിയതാകുമെന്ന് കരുതി സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകി.

അതിനിടെയാണ് താമര വളര്‍ത്തുന്ന ടാങ്കിന്റെ കല്ലുകള്‍ക്കിടയില്‍ ഇരുന്ന മൂര്‍ഖന്‍ പാമ്പിനെ വീട്ടില്‍ വളര്‍ത്തുന്ന നായ ജൂലി കണ്ടെത്തിയത്. ഇതോടെ പാമ്പിനെ കടിച്ചുകുടഞ്ഞ ജൂലി ഉച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോള്‍ പാമ്പിനെ കടിച്ചുകുടയുന്ന ജൂലിയെയാണ് വിശ്വകുമാരി കണ്ടത്. ഇതോടെയാണ് തന്നെ പൂച്ച മാന്തിയതല്ല, പാമ്പ് കടിച്ചതാണെന്ന് വിശ്വകുമാരിക്ക് മനസിലായത്. ഇതോടെ വിശ്വകുമാരിയുടെ ബഹളംകേട്ട് ഓടിയെത്തിയ മകളും സുഹൃത്തുക്കളും ചേര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു