HIGHLIGHTS : A car and a lorry collided in Parappanangadi; 4 people were injured
പരപ്പനങ്ങാടി: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കൊടപ്പാളിയിൽ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ നാലു പേർക്ക് പരിക്കേറ്റു. ലോറിയിലെ ഡ്രെവർക്കും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പരിക്കേറ്റവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ കാർ യാത്രക്കാരെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.

കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറും കോട്ടയം ഭാഗത്തേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ലോറി മറിഞ്ഞിട്ടുണ്ട്.
അപകടകാരണം വ്യക്തമായിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു