Section

malabari-logo-mobile

എടവണ്ണപ്പാറയില്‍ നിര്‍ത്തിയിട്ട ബസ്സിന് തീ പിടിച്ചു

HIGHLIGHTS : A bus stopped at Edavannapara caught fire

മലപ്പുറം:എടവണ്ണപ്പാറ മപ്രം തടായില്‍ നിര്‍ത്തിയിട്ട ബസ്സിന് തീ പിടിച്ചു. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചത്. തീപിടിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിയെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് മുക്കം അഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് എത്തി തീ അണയ്ക്കുകയായിരുന്നു.

കഴിഞ്ഞ ആറുമാസമായി ഈ ബസ് ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. അതെസമയം എങ്ങനെയാണ് ബസ് ഇത്തരത്തില്‍ അഗ്‌നിക്കിരയായത് എന്ന് വ്യക്തമായിട്ടില്ല. തീപിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ ഒരു പ്രദേശത്തായിരുന്നു ബസ് കഴിഞ്ഞ ആറുമാസമായി നിര്‍ത്തിയിട്ടിരുന്നത് അതുകൊണ്ടുതന്നെ അപകടസമയത്ത് ഇവിടെ ആരും ഇല്ലാതിരുന്നത് വന്‍ അപകടമാണ് ഒഴിവാക്കിയത്. ബസിന് എങ്ങനെയാണ് തീ പിടിച്ചത് എന്നുള്ള കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.

sameeksha-malabarinews

മുക്കം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. സി. മനോജ്, സേനാംഗങ്ങളായ ഓഫീസര്‍മാരായ എം. സി സജിത്ത് ലാല്‍, സനീഷ്.കെ. ചെറിയാന്‍, വി. സലീം, ഇ.ഫാസില്‍ അലി, നജുമുദീന്‍, ആര്‍.വി. അഖില്‍, വി. എം. മിഥുന്‍, ടി. രവീന്ദ്രന്‍, സി. എഫ് ജോഷി എന്നിവരാടങ്ങിയ സംഘമാണ് തീണച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!