Section

malabari-logo-mobile

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചയാള്‍ പിടിയില്‍

HIGHLIGHTS : Deep fake video maker of actress Rashmika Mandana arrested

ദില്ലി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചയാള്‍ പിടിയിലായി. ആന്ധ്രാപ്രദേശ് സ്വദേശിയായ പ്രതിയെ ഡല്‍ഹിയില്‍ നിന്നാണ് പിടികൂടിയത്. ഡീപ് ഫേക്ക് വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് ഡല്‍ഹി പോലീസ് നവംബര്‍ പത്തിനാണ് കേസെടുത്തത്.

കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റില്‍ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദനയുടെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോള്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ചതായി കണ്ടെത്തിയിരുന്നു. സംഭവം പിടിക്കപ്പെട്ടതോടെ ഇയാള്‍ തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

sameeksha-malabarinews

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 465,469, ഐ ടി നിയമത്തിലെ 66(സി),66(ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീഡിയോ പങ്കുവെച്ചവര്‍ ഉള്‍പ്പെടെ നിരവധി പേരെ പോലീസ് ചോദ്യംചെയ്തിരുന്നു. ഡീപ്പ് ഫേക്കിനെ കുറിച്ച് കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അന്ന് സോഷ്യല്‍ മീഡിയാ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!