കേന്ദ്ര അവഗണനക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ.’ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം. കാസര്‍കോട് റെയിവേ സ്റ്റേഷന്‍ മുതല്‍ രാജ്ഭവന്‍ വരെ ദേശീയ പാതയിലൂടെയാണ് മനുഷ്യച്ചങ്ങല തീര്‍ത്തിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ജനപ്രവാഹമാണ് മനുഷ്യചങ്ങലയില്‍ അണിനിരക്കാന്‍ ഒഴുകിയെത്തിയത്.

കാസര്‍കോട് ആദ്യകണ്ണിയായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമും രാജ്ഭവന് മുന്നില്‍ അവസാന കണ്ണിയായി സംഘടനയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജനും പങ്കെടുക്കുത്തു. വൈകിട്ട് നാലിന് പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ അണിനിരന്നു. 4.30-ന് ട്രയലും 5മണിക്ക് കൈകോര്‍ത്ത് പ്രതിജ്ഞയും ചൊല്ലി.

രാജ്ഭവന് മുന്നിലെ സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ദ്ഘാടനം ചെയ്തു.

തൃശൂരില്‍ കവി സച്ചിദാനന്ദന്‍, പ്രിയനന്ദന്‍, കരിവള്ളൂര്‍ മുരളി, കോഴിക്കോട് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ടിപി രാമകൃഷ്ണന്‍ എംഎല്‍എ, കാനത്തില്‍ ജമീല, കെ ഇ എന്‍ കുഞ്ഞുമുഹമ്മദ്, കെ പി രാമനുണ്ണി, നടന്‍ ഇര്‍ഷാദ്, തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ എന്നിവരും മനുഷ്യചങ്ങലയില്‍ കണ്ണികളായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top