Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല; റിയാദിലെ ലോക പ്രതിരോധ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ കാലിക്കറ്റില്‍ നിന്ന് 350 വിദ്യാര്‍ഥികള്‍

HIGHLIGHTS : University of Calicut; 350 students from Calicut to participate in World Defense Exhibition in Riyadh

റിയാദിലെ ലോക പ്രതിരോധ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ കാലിക്കറ്റില്‍ നിന്ന് 350 വിദ്യാര്‍ഥികള്‍

സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന ‘വേള്‍ഡ് ഡിഫന്‍സ് എക്‌സ്‌പോ’യില്‍ പങ്കെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നിന്നായി 350 വിദ്യാര്‍ഥികള്‍. സൈനിക പ്രതിരോധ വ്യവസായ മേഖലയിലെ ഉത്പന്ന പ്രദര്‍ശന മേളയില്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ഇന്റേണ്‍ഷിപ്പിനാണ് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, സെന്റ് ബെനഡിക്ട് കോളേജ് എന്നിവിടങ്ങളിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി നാല് മുതല്‍ എട്ടു വരെ നടക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ 46 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി ലഭിക്കുന്ന അന്താരാഷ്ട്ര പരിശീലന അവസരങ്ങള്‍ വിദ്യാര്‍ഥികളുടെ തൊഴില്‍ വളര്‍ച്ചക്ക് ഗുണം ചെയ്യുമെന്ന് യാത്രയയപ്പ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. വിമാന ടിക്കറ്റ് വിതരണോദ്ഘാടനം സെനറ്റംഗം വി.എസ്. നിഖില്‍ നിര്‍വഹിച്ചു. യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. ടോമി ആന്റണി, ചെതലയം ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ സി. ഹരികുമാര്‍, പ്ലേസ്‌മെന്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അപര്‍ണ സജീവ്, ഫാ. ചെറിയാന്‍ ആഞ്ഞിലി മൂട്ടില്‍, ഫാ. ലാലു ഊലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

സിൻഡിക്കേറ്റ് യോഗം 

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗം 27-ന് രാവിലെ 10 മണിക്ക് സിൻഡിക്കേറ്റ് കോൺഫറൻസ് റൂമിൽ ചേരും.

അക്കാദമിക്ക് കൗൺസിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചു 

വിവിധ പഠന വിഷയങ്ങളിലെ അധ്യാപകർ, വിവിധ ഫാക്കൽറ്റികളിലെ പി.ജി. വിദ്യാർഥികൾ എന്നീ മണ്ഡലങ്ങളിൽ നിന്നും കാലിക്കറ്റ് സർവകലാശാലാ അക്കാദമിക്ക് കൗൺസിലിലേക്ക് ജനുവരി 23-ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവച്ചു. പ്രസ്തുത തിരഞ്ഞെടുപ്പിന്റെ പുതുക്കിയ തീയതി സിണ്ടിക്കേറ്റ് തിരെഞ്ഞെടുപ്പ് പൂർത്തിയാകുന്ന ഫെബ്രുവരി 17-ന് ശേഷം അറിയിക്കുമെന്ന് വരണാധികാരി അറിയിച്ചു.

എൻ.എസ്.എസ്. ഗ്രേസ് മാർക്ക് 

അഫിലിയേറ്റഡ് കോളേജുകളിലെ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായ CBCSS  ഇന്റഗ്രേറ്റഡ് – പി.ജി. 2020 & 2021 പ്രവേശനം വിദ്യാർത്ഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് ജനുവരി 22 മുതൽ 31 വരെ കേന്ദ്രീകൃത കോളേജ് പോർട്ടലിൽ ലഭ്യമാകും.

പരീക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായുള്ള ഒന്നാം സെമസ്റ്റർ ബി.എ. മൾട്ടീമീഡിയ (CUCBCSS-UG)(2017 & 2018 പ്രവേശനം) നവംബർ 2020 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഫെബ്രുവരി 19-ന് തുടങ്ങും.

പരീക്ഷാ ഫലം 

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചർ (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 2 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!