പെരിന്തല്‍മണ്ണ: ബൈക്ക് യാത്രികനെ കാറിടിച്ചു വീഴ്ത്തി ആറുലക്ഷം രൂപ കവര്‍ന്ന കേസില്‍ ആറുപേര്‍ പിടിയില്‍. മുഖ്യസൂത്രധാരനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ചെര്‍പ്പുളശേരി നെല്ലായ കൊല്ലരുതൊടി അമീര്‍ (34), പെരിന്തല്‍മണ്ണ ഒലിങ്കര കറുപ്പന്‍ വീട്ടില്‍ ഫസല്‍ (27), കോട്ട യം വാകത്താനം പാണ്ടന്‍ചിറ ജോസഫ് (28), തൂത വെട്ടുക്കുന്നത്ത് അമല്‍ വിജയന്‍(24), കട്ടുപ്പാറ ചേലക്കാട് ചീനിക്കല്‍ മുഹമ്മദ് നിസാര്‍ (24), ചെറുകര പെരുമ്പാറ കക്കാട്ടുകുന്ന് വിഷ്ണു (29) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വീട്ടില്‍നിന്ന് വളാഞ്ചേരിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ആനമങ്ങാട് സ്വദേശിയെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു. തെറിച്ചുവീണ പരാ തിക്കാരനെ മര്‍ദിച്ചശേഷം സംഘം ബൈക്കുമായി കടന്നു. ബൈക്കിലുണ്ടായിരുന്ന ആറുല ക്ഷം രൂപയാണ് കവര്‍ന്നത്.
കൈയ്ക്കും കാലിനും പരിക്കേറ്റ പരാതിക്കാരനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പെരിന്തല്‍മണ്ണ ഡി വൈഎസ്പി കെ കെ സജീവിന്റ നേതൃത്വത്തില്‍ സിഐ എം എസ് രാജീവ്, എസ്‌ഐ ഷി ജോ സി തങ്കച്ചന്‍, എസ്സിപിഒ മാരായ സജീര്‍, എം കെ മി ഥുന്‍, സജി, കൃഷ്ണപ്രസാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷകസംഘമാണ് പ്രതികളെ പിടി കൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




