വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ മുറ്റത്തുനിന്നും തിരിച്ചുകിട്ടി

തിരൂര്‍: പറവണ്ണ പുത്തങ്ങാടിയില്‍ മോഷണം പോയ സ്വര്‍ണാഭരണങ്ങളില്‍ എട്ടര പവന്‍ വീട്ടുമുറ്റത്തുനിന്നും തിരിച്ചുകിട്ടി. ഈ മാസം 12നാണ് പുത്തങ്ങാടി സ്വദേശി പള്ളാത്ത് ജബ്ബാറിന്റെ വീട്ടില്‍ നിന്ന് 20 പവനോളം മോഷണം പോയത്. എന്നാല്‍, ഇന്നലെ രാവിലെ എട്ടര പവനോളം വീട്ടുമു റ്റത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

തിരൂര്‍ സിഐ എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സം ഘം സ്ഥലത്തെത്തി പരിശോധന നടത്തി. കേസില്‍ അന്വേഷണം ശക്ത
മായി തുടരുമെന്ന് സിഐ പറഞ്ഞു. നേരത്തെ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. വീട്ടുകാരില്ലാത്ത സമയത്താണ് മോഷണം നടന്നതായി പറയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top