തിരൂര്‍: വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കത്തികൊണ്ട് കുത്തി പരി ക്കേല്‍പ്പിച്ചു. മംഗലം ചേന്നര കക്കിടിവളപ്പില്‍ ഷാനവാസി (30)നാണ് കുത്തേറ്റത്.
ഇന്നലെ വൈകിട്ട് ആലിങ്ങലില്‍ വച്ചാണ് സംഭവം. ഷാനവാസും മറ്റൊരു
സംഘവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കത്തികൊണ്ട് ഷാനവാസിനെ കുത്തുകയുമായിരുന്നു.
കൈയ്ക്ക് പരിക്കേറ്റ ഷാനവാസിനെ ആലത്തിയൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ പൊലീസില്‍ പരാതി നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




