പോക്‌സോ കേസ് റിമാന്‍ഡ് പ്രതിയുടെ മരണം: അന്വേഷണം ആരംഭിച്ചു

തിരൂര്‍: പോക്‌സോ കേസില്‍ റിമാന്‍ഡിലായ പ്രതി മരിച്ച സംഭവത്തില്‍ അന്വേഷണമാരംഭിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎ സി കെ സി ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിങ്കളാഴ്ച തിരൂരിലെത്തിയ അന്വേഷക സംഘം തിരൂര്‍ സബ് ജയില്‍, പൊലീസ് സ്റ്റേഷന്‍, പ്രതിയെ കസ്റ്റഡിയിലെടുത്ത തിരൂര്‍ കെജി പടി ബിവറേജ് പരിസരം എന്നിവിടങ്ങ ളിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചു.

ശനിയാഴ്ച രാത്രിയിലാണ് ആതവനാട് ചന്ദനക്കാവ് സ്വദേശി കോട്ടയില്‍ അബ്ദുള്‍ റഷീദ് തിരൂര്‍ സബ് ജയിലില്‍ മരിച്ചത്. വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ്സില്‍വച്ച് ഉപദ്രവിച്ച കേസില്‍ വ്യാഴാഴ്ച വൈകിട്ടാണ് ഇയാളെ അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച തിരൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

ശനിയാഴ്ച പകല്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ല്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി. പരിശോധനക്കുശേഷം സബ് ജയിലിലേക്കുകൊണ്ടുപോയി. രാത്രി എട്ടോടെ ഛര്‍ദിച്ച് അവശനായ റഷിദ് മരണപ്പെടുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top